wedd
ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് സ്ഥിരമായി രക്തദാനം നടത്തുന്നതിനായി നിർമ്മിക്കുന്ന റെഡ് കെയർ സെന്റർ നിർമാണ ഫണ്ടിലേക്കുള്ള സംഭാവന നവദമ്പതികളായ അരുണും അക്ഷയയും കെ.പി ജയകുമാറിന് കൈമാറുന്നു

മാമലക്കണ്ടം: വിവാഹദിവസം ജീവകാരുണ്യപ്രവർത്തനത്തിന് സംഭാവന നൽകി വധൂവരന്മാർ മാതൃകയായി. നേര്യമംഗലം കണിശേരിവീട്ടിൽ കെ.പി. ബോസിന്റെ മകൻ അരുൺബോസും മാമലക്കണ്ടം മാലത്തടത്തിൽ പരേതനായ എം.വി. സത്യന്റെ മകൾ അക്ഷയാ സത്യനുമാണ് വിവാഹസത്കാരത്തിനായി മാറ്റിവെച്ച തുകയിൽ നിന്ന് ഒരുഭാഗം കൈമാറിയത്. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് സ്ഥിരമായി രക്തദാനം നടത്തുന്നതിനായി നിർമ്മിക്കുന്ന റെഡ് കെയർ സെന്റർ നിർമാണ ഫണ്ടിലേക്കാണ് തുക നൽകിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. ജയകുമാർ ഫണ്ട് ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ മാമലക്കണ്ടം മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവും കേരളകൗമുദി ഏജന്റുമായ ആരോമലിന്റെ സഹോദരിയാണ് അക്ഷയാസത്യൻ.