കിഴക്കമ്പലം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ സി.പി.ഐ കുന്നത്തുനാട് മണ്ഡലംകമ്മിറ്റി വാഹനപ്രചാരണ ജാഥ നടത്തി. പെരിങ്ങാലയിൽ സമാപനയോഗം സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് ലോക്കൽ സെക്രട്ടറി ജിഷാന്ത് പദ്മൻ അദ്ധ്യക്ഷനായി. കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.ടി. തങ്കച്ചൻ, ധനൻ കെ. ചെട്ടിയാഞ്ചേരി, ടി.ആർ. വിശ്വപ്പൻ, മോളി വർഗീസ്, ജോർജ് ഐസക് തുടങ്ങിയവർ സംസാരിച്ചു.