 
കടമക്കുടി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് 24 ലക്ഷംരൂപ ചെലവിൽ നിർമ്മിച്ച ഓപ്പൺസ്റ്റേജിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ആസ്‌പിൻവാൾ കമ്പനിയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്‌തു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജെയ്‌നി സെബാസ്റ്റ്യൻ, അംഗങ്ങളായ വി.എ. ബെഞ്ചമിൻ, വി.കെ. പ്രബിൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഹണി ജി. അലക്‌സാണ്ടർ, പ്രധാനാദ്ധ്യാപിക ഷർമ്മിള ടോമി, പ്രിൻസിപ്പൽമാരായ കെ.ആർ. സുരേഷ്, ഡി. ദീപക്, പി.ടി.എ പ്രസിഡന്റ് വി.വി. വിബിൻ, നീന നായർ, ബി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.