പിറവം: മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് കളപ്പുരയ്ക്കൽ, പ്രസുദേന്തി ജോസ് പാറേക്കാട്ടിൽ, കൈക്കാരൻമാരായ ജോർജ്ജ് ആനക്കോട്ടിൽ, ബിനു പ്ലാക്കിക്കണ്ടത്തിൽ എന്നിവർ അറിയിച്ചു.
വികാരി ഫാ.ജോസ് കളപ്പുരയ്ക്കൽ കൊടിയേറ്റി. 19, 20 തീയതികളിലാണ് പ്രധാന തിരുനാൾ. 19ന് രാവിലെ 6.30ന് വി. കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ, വൈകിട്ട് 4ന് വി.കുർബാനയ്ക്ക് ഇരവിമംഗലം വികാരി ഫാ. ജോസഫ് തെരുവിൽ കാർമികത്വം വഹിക്കും. തുടർന്ന് കല്ലുമട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തിരുസ്വരൂപ എതിരേല്പ്. മരങ്ങാട്ടുപള്ളി സഹവികാരി ഫാ.തോമസ് പുതുപ്പറമ്പിൽ തിരുനാൾസന്ദേശം നൽകും. തുടർന്ന് പള്ളിപ്പടി കുരിശ് പള്ളിയിലേക്കും തുടർന്ന് തലപ്പള്ളിയിലേക്കും മെഴുകുതിരി പ്രദക്ഷിണം. സമാപന പ്രാർത്ഥന എന്നിവ നടക്കും.
20 ന് രാവിലെ 7ന് ആഘോഷമായ വി. കുർബാന, 9.15ന് സെന്റ് സെബാസ്റ്റ്യൻ കുടുംബകൂട്ടായ്മ, സെബാസ്റ്റ്യൻ നാമധാരികൾ സമർപ്പണം നടത്തും. 9.30ന് നടക്കുന്ന തിരുന്നാൾ റാസയ്ക്ക് ഫാ. തോമസ് പുളിയ്ക്കൽ, ഫാ.ജെയിംസ് കരിമാങ്കൽ, ഫാ. ജോൺ നടുത്തടം, ഫാ. ജോൺ പുറക്കാട്ടുപുത്തൻപുരയ, ഫാ. ജോവാനി കുരുവാച്ചിറ, ഫാ. ജോസ് കളപ്പുരയ്ക്കൽ എന്നിവർ കാർമികത്വം നൽകും. ഫാ. ജോഷ്വ കൊച്ചുവിളയിൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് പള്ളിപ്പടി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. സമാപനപ്രാർത്ഥന, പ്രസുദേന്തിവാഴ്ച, നേർച്ചസദ്യ.
21 ന് വൈകിട്ട് 4.30ന് ആഘോഷമായ വി.കുർബാന, സെമിത്തേരി സന്ദർശനം, സ്‌നേഹവിരുന്ന്, കൊടിയിറക്ക്.