കൊച്ചി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡും ഓപ്പറേഷൻ തിയേറ്ററും വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസി ടി. എ. ആസാദ് സമർപ്പിച്ച ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി. തുടർന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി ജനു. 31 നു പരിഗണിക്കാൻ മാറ്റി. തോട്ടം തൊഴിലാളികളും പാവപ്പെട്ടവരും ഏറെയുള്ള പീരുമേട് മേഖലയിലെ താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഒരുക്കാൻ 2014 ജൂലായിൽ സർക്കാർ 2.35 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഏഴു വർഷം കഴിഞ്ഞിട്ടും പ്രസവ വാർഡും ഒാപ്പറേഷൻ തീയറ്ററും നിർമ്മിക്കാൻ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.