പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ഐ.ഇ.ഡി.സി ക്ളബിന്റെ ഉദ്ഘാടനം ചെയർമാൻ ഡോ. എം. ശിവാനന്ദൻ നിർവഹിച്ചു. അമൽജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗ് മേക്കർഹബ് കൺവീനർ പ്രൊഫ. എബി വർഗ്ഗീസ് മുഖ്യതിഥിതയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ ആശ് പ്രസാദ്, എ.ഇ.ഡി.സി നോഡൽ ഓഫീസർ പ്രൊഫ. കെ. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള ഇ ഗ്രാന്റ് കോളേജ് ചെയർമാൻ വിതരണം ചെയ്തു.