പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഗോപുരസമർപ്പണവും അനുമോദന സമ്മേളനവും ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കസ്റ്റംസ് ഓഫീസർ മൊയ്തീൻ നൈന, ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, പുല്ലംകുളം എസ്.എൻ സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, ക്ഷേത്രംശിൽപി സജീഷ് കൈതക്കാട്ട്, പ്രിൻസിപ്പൽ ജാസ്മിൻ, ഹെഡ്മിസ്ട്രസ് ദീപ്തി, കെ.എൻ. പത്മനാഭൻ, എം.കെ. രാജേഷ്, സജിത അനുരാജ്, ജയൻ, ഗീത ഗോപിനാഥ്, കെ.വി. ജിനൻ, പി.ജി. ശിവൻ, ജ്യോതി തൂയിത്തറ തുടങ്ങിയവർ സംസാരിച്ചു. ഈഴവ സമാജത്തിന്റെ കീഴിലുള്ള പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന കോ ഓർഡിനേറ്റർമാരെയും അനുമോദിച്ചു.