പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ നിന്ന് വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗപെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന എല്ലാ ബി.പി.എൽ ഗുണഭോക്താക്കളും റേഷൻകാർഡ്, ബി.പി.എൽ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ, ആധാർകാർഡ് എന്നിവയുടെ പകർപ്പ്, 22ന് മുമ്പായി നഗരസഭയിൽ ഹാജരാക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.