പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ കുറിച്ചിലക്കോട് അമ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അനു അബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബേബി തോപ്പിലാൻ, വാർഡ് മെമ്പർ സാംസൺ ജേക്കബ്, കെ.കെ. സുദർശനൻ, സെക്രട്ടറി ജോൺസൺ മലേക്കുടി, സജീവ് തോട്ടുപുറം എന്നിവർ സംസാരിച്ചു. 35 വർഷം മുമ്പ് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം.കെ. ചന്ദ്രൻ, ജോസ് വെള്ളാട്ടുകുടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.