കൊച്ചി: മഹിള കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന, ജില്ലാ കോ ഓർഡിനേറ്റർമാരുടെ യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാലിനി കുറുപ്പ്, സംസ്ഥാന ഭാരവാഹികളായ ഷീബ രാമചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എറണാകുളം ജില്ല പ്രസിഡന്റ് വി.കെ. മിനിമോൾ എന്നിവർ പങ്കെടുത്തു.