പറവൂർ: വടക്കുംപുറം എസ്.എൻ.ഡി.പി ശാഖായോഗം നിർമ്മിക്കുന്ന ഗുരുദേവ മണ്ഡപത്തിന്റെ ശിലാസ്ഥാപനം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, ചേന്ദമംഗലം മേഖലാ കൺവീനർ കെ.ബി. സുഭാഷ്, യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, ശാഖാ വൈസ് പ്രസിഡന്റ് സി.എ. ഷൈൻ, കെ.എൻ. തമ്പി, കെ.എസ്. സുധീർ, ഷീന ഷിജു, ജെ. സജീവ് എന്നിവർ പങ്കെടുത്തു. ഗുരുദേവമണ്ഡപം നിർമ്മിക്കുന്നതിന് സുജാത ബേബിയാണ് സ്ഥലം സംഭാവനയായി നൽകിയത്.