
കൊച്ചി: ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന 2019 ഡിസംബർ 31 വരെയുളള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് നടത്താതിരുന്നതിനാൽ പെൻഷൻ ലഭിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന സൗജന്യ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിന് ഫെബ്രുവരി ഒന്നു മുതൽ 20 വരെ സമയം അനുവദിച്ചു. മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ രേഖയും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 28 നകം അങ്കമാലിയിലുളള ക്ഷേമനിധി ഓഫീസിൽ എത്തിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. അല്ലെങ്കിൽ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.