kklm
കോഴിപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന ദീപക്കാഴ്ച

കൂത്താട്ടുകുളം: പാലക്കുഴ കോഴിപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദീപക്കാഴ്ച ചടങ്ങ് നടന്നു. ചുറ്റുവിളക്ക് തെളിക്കൽ, പുഷ്പസമർപ്പണം, വിശേഷാൽ ദീപാരാധന എന്നിവ നെല്ല്യക്കാട്ടുമന ശങ്കർ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. ശശി കീച്ചേരിൽ , ഗോപാലകൃഷ്ണൻ മാന്തോട്ടത്തിൽ, സതി പനച്ചിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീധർമ്മശാസ്താ ഭജനസമിതി ഭജനസമർപ്പണം നടത്തി. രാജു കണ്ണീട്ടിൽ, തമ്പി കണ്ണീട്ടിൽ എന്നിവർ നേതൃത്വം നൽകി.