dileep

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ അജ്ഞാതനായ 'വി.ഐ.പി' ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളിൽ പരാമർശിക്കുന്ന സ്ത്രീയെ കണ്ടെത്താൻ കരുക്കൾ നീക്കി ക്രൈം ബ്രാഞ്ച്.

ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നും, താൻ ശിക്ഷിക്കപ്പെട്ടെന്നുമുള്ള നടൻ ദിലീപിന്റെ ശബ്ദമാണ് ബാലചന്ദ്രകുമാ‌ർ അന്വേഷണ സംഘത്തിന് കൈമാറിയത്. ടാബിൽ റെക്കാർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരെന്ന് കണ്ടെത്തുകയാണ് അടുത്ത വെല്ലുവിളി. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് ഒന്നാം പ്രതി പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് തിരുത്തിപ്പറയുകയും ചെയ്തു. ആ മാഡവും ദിലീപ് പരാമർശിച്ച സ്ത്രീയും ഒന്നാണോയെന്നാണ് അന്വേഷിക്കുന്നത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ ഗൂഢാലോചനയ്ക്കിടെയാണ് സ്ത്രീയുടെ വിഷയം സംസാരമായത്. മാഡത്തെക്കുറിച്ച് സുനി നേരത്തെ വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണമുണ്ടായില്ല.

 ശരത്ത് ഉൗട്ടിയിലെന്ന് സംശയം

ഒളിവിൽ പോയ ശരത്തിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഊട്ടിയിൽ റിസോ‌ർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. കേസിൽ ദിലീപിലേക്ക് അന്വേഷണം നീണ്ട നാളുകളിൽ ഏറ്റവുമധികം ബന്ധപ്പെട്ട സുഹൃത്ത് ശരത്താണ്. തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണ കോടതിയിൽ സമ‌ർപ്പിക്കും.

 ഇക്കയും വി.ഐ.പിയും ഒന്ന്
ശരത് തന്നെയാണ് 'ഇക്ക'യെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടർന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാ‌ർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്.

 സു​ഹൃ​ത്ത് ​വ​ഴി​ ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്തു; ശ​ര​ത്കോ​ടീ​ശ്വ​ര​നാ​യ​ത് ​അ​തി​വേ​ഗം

ആ​ലു​വ​:​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​മാ​യി​രു​ന്ന​ ​ശ​ര​ത്.​ ​ജി.​ ​നാ​യ​രു​ടെ​ ​വ​ള​‌​ർ​ച്ച​ ​ആ​രെ​യും​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.​ 25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടും​ ​ആ​ലു​വ​യി​ൽ​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഹോ​ട്ട​ലും​ ​ഇ​യാ​ൾ​ക്ക് ​സ്വ​ന്ത​മാ​യു​ണ്ട്.
ശ​ര​ത്തി​ന്റെ​ ​കു​ടും​ബം​ 22​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്.​ ​തോ​ട്ടും​മു​ഖ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ഇ​പ്പോ​ൾ​ ​താ​മ​സി​ക്കു​ന്ന​ത് ​തോ​ട്ടും​മു​ഖം​ ​ക​ല്ലു​ങ്ക​ൽ​ ​ലെ​യ്നി​ൽ​ ​സൂ​ര്യ​യി​ൽ.​ ​പി​താ​വ് ​വി​ജ​യ​ൻ​ ​ആ​ലു​വ​യി​ലെ​ ​'​നാ​ന​'​ ​ഹോ​ട്ട​ൽ​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ഇ​തി​ന്റെ​ ​പേ​ര് ​'​സൂ​ര്യ​'​ ​എ​ന്നാ​ക്കി.​ ​കാ​ര്യ​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​ത്ത​ ​ശ​ര​ത് ​ഇ​തി​നി​ടെ​ ​പ്ര​ണ​യി​ച്ച് ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​വീ​ട്ടു​കാ​‌​ർ​ ​എ​തി​ർ​ത്ത​തോ​ടെ​ ​ഏ​റെ​ക്കാ​ലം​ ​മാ​റി​നി​ൽ​ക്കേ​ണ്ടി​ ​വ​ന്നു.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഇ​ട​പെ​ട്ടാ​ണ് ​തി​രി​കെ​യെ​ത്തി​ച്ച​ത്.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​സൂ​ര്യാ​ ​ഹോ​ട്ട​ലി​നൊ​പ്പം​ ​ട്രാ​വ​ത്സ് ​കൂ​ടി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ടെ​മ്പോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​പി​ന്നെ​ ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി.
ചെ​ങ്ങ​മ​നാ​ട് ​സ്വ​ദേ​ശി​യാ​യ,​ ​ദി​ലീ​പി​ന്റെ​ ​യു.​സി​ ​കോ​ളേ​ജി​ലെ​ ​സ​ഹ​പാ​ഠി​യു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത് ​വ​ഴി​ത്തി​രി​വാ​യി.​ ​ഈ​ ​സു​ഹൃ​ത്താ​ണ് ​ദി​ലീ​പു​മാ​യി​ ​ശ​ര​ത്തി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ദി​ലീ​പു​മാ​യി​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​മാ​യി.​ ​പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​പു​ളി​ഞ്ചോ​ട് ​ക​വ​ല​യി​ൽ​ ​സൂ​ര്യ​ ​ഹോ​ട്ട​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത് ​ദി​ലീ​പാ​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഊ​ട്ടി​യി​ലും​ ​ഹോ​ട്ട​ൽ​ ​തു​റ​ന്ന​ത്.​ ​ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കം​ ​പ​ല​ ​പ്ര​മു​ഖ​രും​ ​സൂ​ര്യ​ ​ഹോ​ട്ട​ലി​ലെ​ ​സ​ന്ദ​ർ​ശ​ക​രാ​ണ്.​ ​പ്ര​മു​ഖ​ന്മാ​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഊ​ഷ്മ​ള​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​യാ​ളാ​ണ് ​ശ​ര​ത്ത്.​ ​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​ച്ചി​രു​ന്ന​ത്.