മട്ടാഞ്ചേരി: കൊച്ചിയിലെ മൈതാനങ്ങൾ മദ്യo - മയക്ക് മരുന്ന് മാഫിയ സംഘങ്ങൾ കൈയ്യടക്കുന്നത് കായിക താരങ്ങൾക്ക് അപകടത്തിനും ശാരീരിക പരിക്കുകൾക്കുമിടയാക്കുന്നു. ഫോർട്ടുകൊച്ചി പരേഡ് മൈതാനി ,വെളി മൈതാനി ,സാന്താക്രൂസ് മൈതാനി ,ടി. ഡി ഹൈസ്കൂൾ മൈതാനി, കൊച്ചിൻ കോളേജ് ഗ്രൗണ്ട്, ചുള്ളിക്കൽ നഗരസഭ പാർക്കും മൈതാനിയും എന്നിവിടങ്ങളി ലാണ് സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷ മായിട്ടുള്ളത്. മദ്യകുപ്പികൾ പൊട്ടിച്ചിടുക, സിറിഞ്ചുകൾ അലക്ഷ്യമായിട്ടുക ,പ്ലാസ്റ്റി ക്ക് കുപ്പികൾ ,ഭക്ഷണ പ്ലേറ്റുകൾ , ഇറച്ചിമാലിന്യങ്ങൾ ,മറ്റു മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുക , മൈതാനങ്ങൾക്ക്. ചുറ്റും മാലിന്യകുമ്പാരങ്ങൾ എന്നിവ മൈ താനങ്ങളെ മലിനമാക്കുകയാണ്. വൈകുന്നേരങ്ങളിൽ മൈതാനിയിലെത്തുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങളും, നേരം ഇരുട്ടുന്നതോടെ മൈതാനം കൈയ്യടക്കുന്ന മദ്യം ,മയക്ക് മരുന്ന ലഹരി സംഘങ്ങളാണ് മൈതാനവും പരിസരങ്ങളും അല ങ്കോലമാക്കുന്നതെന്ന് കായിക താരങ്ങ ളും പൊതു പ്രവർത്തകരും പറയുന്നു. ട്വന്റി 20 അന്താരാഷ്ട്ര മത്സരത്തിൽ പരിശീലന മൈതാനങ്ങളായ ഇവ കോടികൾ ചിലവഴിച്ചാണ് നവീകരിച്ചത്. തുടർന്നിത് മറ്റു ഫുട്ബോൾ മത്സരങ്ങൾക്കുമായി പ്രയോജനപ്പെടുത്തിയിരുന്നു. മൈതാന സംരക്ഷണത്തിനൊരുക്കിയ ഇരുമ്പു വേലികൾ തകർത്തും നീക്കം ചെയ്തുമാണ് സാമൂഹ്യ വിരുദ്ധർ അകത്ത് കടക്കുന്നത് മൈതാനത്തിന് ചുറ്റുമായുള്ള തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാത്തതും ,പൊലീസ് പട്രോളിംഗ് ഇല്ലാത്തതും ആൾ സഞ്ചാരം കുറഞ്ഞതും സാമൂഹ്യ വിരുദ്ധർക്ക് ഏറെ ഗുണകരമാകുന്നതായി പരി ശീലകനായ റൂഫസ് ഡീസൂസ പറഞ്ഞു.

രാവിലെ പരിശീലനത്തിനെത്തുന്ന കുട്ടികൾ മണിക്കുറുകളോളം ശ്രമിച്ചാണ് മൈതാനം പരിശീലനത്തിനായി ശുചീകരിച്ച് ഒരുക്കുന്നതെന്ന് റൂഫസ് കൂട്ടിച്ചേർത്തു.