വൈപ്പിൻ: 13 കാരിയെ മാനഭംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി വൈപ്പിൻ ഞാറക്കൽ സ്വദേശി ബിജു ഫ്രാൻസിസിന്റെ (41) ജാമ്യാപേക്ഷ എറണാകുളം പോക്‌സോകോടതി തള്ളി.
2018 മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ മാനഭംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഇവർ രണ്ടാം പ്രതിയാണ്.
പ്രതി ബിജു ഫ്രാൻസിസിനെ മുമ്പ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജിസ്റ്റർചെയ്ത കഞ്ചാവ് കേസിൽ എറണാകുളം സെഷൻസ് കോടതി 10 വർഷത്തെ കഠിനതടവിനും ഒരുലക്ഷംരൂപ പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തിട്ടില്ല. പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പൊലീസ് കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.