vra
വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കേന്ദ്രധനകാര്യ ഗ്രാൻഡിന്റെ ഭാഗമായ വികസന സെമിനാർ പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കേന്ദ്രധനകാര്യ ഗ്രാൻഡിന്റെ ഭാഗമായ വികസനസെമിനാർ പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ.എൻ.പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി, ബ്ലോക്ക് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ ബ്ലോക്ക് മെമ്പർമാരായ ഷൈജ റെജി, ഓമന നന്ദകുമാർ, ബേബി വർഗീസ് റസീന പരീത്, സ്വാതി രമ്യദേവ്, കെ.സി. ജയചന്ദ്രൻ ബ്ലോക്ക് സെക്രട്ടറി ജ്യോതികുമാർ എന്നിവർ സംസാരിച്ചു.