
കൊച്ചി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പും കരിയർ ഗൈഡൻസ് സെല്ലും സംയുക്തമായി ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിൽപെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനവും കരിയർ അവബോധവും ലക്ഷ്യമാക്കി ദ്വിദിന ക്ലാസ് 'പാസ്വേഡ്' സംഘടിപ്പിച്ചു. എം.എം.ഒ.വി.എച്ച്.എസ് സ്കൂൾ പനയപ്പിള്ളിയിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പശ്ചിമ കൊച്ചിയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഡിസ്ട്രിക് പ്രോട്ടോക്കോൾ ഓഫീസർ കെ. രാധാകൃഷ്ണൻ, അബ്ദുൾ സിയാദ്, കൗൺസിലർ എം. ഹബീബുള്ള, അബ്ദുൽ കലാം, ബീനാമ്മ, ഷൈൻ, മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.