ആലുവ: റൂറൽ ജില്ലയിൽ പൊലീസ് സേനാംഗങ്ങൾക്കിടയിൽ കൊവിഡ് വ്യാപിക്കുന്നു. റൂറൽ ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ ഇന്നലെ മാത്രം 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. എസ്.എച്ച്.ഒ ഉൾപ്പെടെ 17 പൊലീസുകാർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് കോടനാട് എസ്.എച്ച്.ഒക്ക് പെരുമ്പാവൂർ സ്റ്റേഷന്റെ അധികചുമതല നൽകി.
ജനങ്ങളുമായി അടുത്തിടപഴകുന്ന പൊലീസിൽ കൊവിഡ് പടരുന്നത് ആരോഗ്യവകുപ്പും ആശങ്കയോടെയാണ് കാണുന്നത്.
കഴിഞ്ഞ വ്യാപനസമയത്ത് ജില്ലയിലെ പല പൊലീസ് സ്റ്റേഷനും അടച്ചിടേണ്ടതായി വന്നിരുന്നു. എന്നാൽ ഒന്നോരണ്ടോപേർക്ക് രോഗം വന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ അടച്ചിടാനുള്ള തീരുമാനമില്ല.