
മരട്: നഗരസഭ 32-ാം ഡിവിഷനിൽ കൃഷിഭവനിൽ നിന്ന് ലഭിച്ച വിത്തുകൾ പാകി കൃഷി ചെയ്തതിന്റെ വിളവെടുപ്പ് നടത്തി. കൗൺസിലർ മിനി ഷാജിയുടെ നേതൃത്വത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആയിരുന്നു കൃഷി. തൊഴിലുറപ്പ് തൊഴിലാളികളായ മാധവി മാണിക്ക്യൻ, സജിനി പ്രമോദ്, വിമല സുധാകരൻ, മേരി വാസ് എന്നിവർ സാവിത്രി ബി. പണിക്കരുടെ 30 സെൻ്റ് സ്ഥലത്തിൽ ആണ് കൃഷി ചെയ്തത്. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 7-ാം ഡിവിഷൻ കൗൺസിലർ എ.ജെ. തോമസ്, വാർഡ് കമ്മിറ്റി അംഗം മനോഹരൻ എന്നിവർ പങ്കെടുത്തു.