വൈപ്പിൻ: പള്ളിപ്പുറം പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം. പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൻ.എ. രാജു, പി.കെ. രാധാകൃഷ്ണൻ, എം.എൻ. രമേശൻ വി.ബി. സേതുലാൽ, അനിത രവി, ടി.കെ. ആശ, ലത മനോഹരൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സംഘം ബോർഡ് യോഗംചേർന്ന് എൻ.എ. രാജുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.