കളമശേരി: ഇന്നലെ തീ പിടിത്തമുണ്ടായ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ദേശീയ പാതയ്ക്കരികിലാണ് മുകളിലൂടെ മെട്രോ റയിലും, തൊട്ടരികിൽ റയിൽ പാതയും ,റയിൽവേ സിമൻ്റ് ഗോഡൗൺ, കമ്പനി ഗോഡൗണുകൾ, ലോറി പാർക്കിംഗ് എന്നിവയാണ്. ഒരു വൻ ദുരന്തമാണ് ഒഴിവായത്.
തരം തിരിച്ചതും തിരിക്കാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. തീ ആളിക്കത്തിയപ്പോൾ വിഷ പുകപടലമായ് മാറി.
സ്വകാര്യ കമ്പനികൾക്ക് പണം നൽകി മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു പതിവ്. നഗരസഭ കൗൺസിലിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ ഏജൻസിയായ ഗ്രീൻ കേരള മിഷന് നൽകുകയായിരുന്നു. തരം തിരിച്ച് കുറേശ്ശെയായി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 22 ലക്ഷം രൂപ നൽകി പ്ലാസ്റ്റിക്കുകൾ മാറ്റാനിരിക്കെയാണ് അഗ്നിക്കിരയായത്.
സ്വകാര്യ ഏജൻസികൾക്ക് നൽകി കൊള്ളയടിക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് തീപിടിത്തത്തിനു പിന്നിലെന്ന് അഡ്വ.മുജീബ് റഹ്മാൻ പറഞ്ഞു. അഗ്നിബാധ അന്വേഷിക്കണം - സി.പി.എം ഏരിയ സെക്രട്ടറി കെ.ബി.വർഗീസ്
ഗയ്റ്റ് കടക്കാനാവാത്ത വിധം ഡമ്പിംഗ് യാർഡ് നിറഞ്ഞ് കിടക്കുന്നതു കണ്ട് ഇടപെടുകയും രണ്ടു ദിവസത്തിനകം മാറ്റാമെന്നുമാണ് പറഞ്ഞത്. തീപിടിത്തത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കട്ടെയെന്ന് ചെയർപേഴ്സൺ സീമാ കണ്ണൻ.