മരട്: തെക്കുംഭാഗം ശ്രീസുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിന് തുടക്കമായി. തൈപ്പൂയ സന്ധ്യയിൽ കൂനംതൈ പുരുഷൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. മേൽശാന്തി ടി.കെ. അജയൻ, വിനു ശാന്തി, ഗോപൻ ശാന്തി, ജ്ഞാനോദയ യോഗം പ്രസിഡന്റ്‌ എം.ഡി. അഭിലാഷ്, സെക്രട്ടറി സുബിൻ സാഗർ തുടങ്ങിയവർ പങ്കെടുത്തു.