കളമശേരി: മഹിള ഐക്യവേദിയുടെയും ശ്രീലക്ഷ്മി കുമാരി സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏലൂർ മസ്ദൂർ ഭവനിൽ നടന്ന ഉണർവും നിനവും ജില്ലാ പ്രസിഡന്റ് യമുന വത്സൻ ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി പ്രസിഡന്റ് പ്രിയ സനന്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി റിട്ട. പ്രിൻസിപ്പൽ ഡോ. ദേവകി അന്തർജനം, ജില്ലാ ജനറൽ സെക്രട്ടറി ഷീജാ ബിജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അനഘ അനിൽ , പത്മപ്രിയ, അശ്വതി രമേഷ്, ഗിരിജ, ഡെണിമോൾ, ശാരിക രാജേഷ് തുടങ്ങിയവർ സംസാരിച്ചു.