തൃപ്പൂണിത്തുറ: ചോറ്റാനിക്കര പഞ്ചായത്ത് ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി കൃഷി ഭവൻ ഗ്രോബാഗ് പച്ചക്കറി തൈകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ സിജു, പഞ്ചായത്തംഗങ്ങളായ ഇന്ദിര ധർമ്മരാജൻ, പി.വി പൗലോസ്, കൃഷി ഓഫീസർ മഞ്ജു റോഷ്നി, കൃഷി അസിസ്റ്റൻ്റുമാരായ ജോഷി പോൾ, പി.മനോജ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ചോറ്റാനിക്കര പഞ്ചായത്തിലെ വീടുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു സുരക്ഷിത പച്ചക്കറി ലഭ്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പച്ചക്കറിതൈകൾ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകൾ 500 രൂപ ഗുണഭോക്തൃ വിഹിതമായി കർഷകരിൽ നിന്നും വാങ്ങിയാണ് വിതരണം ചെയ്യുന്നത്.