തൃപ്പൂണിത്തുറ: സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം സി.പി.ഐ ജില്ല അസി.സെക്രട്ടറി കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. തൃപ്പുണിത്തുറ എൻ.എം ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിൽ പ്രസിഡന്റ് എം.ഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ചക്രപാണി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.വേലായുധൻ നായർ, സി.ബ്രഹ്മ ഗോപാലൻ, ലൈലമ്മ ജോർജ്, ജില്ല സെക്രട്ടറി കെ.എം പീറ്റർ, പി.സി ഹരിഹരൻ, വി.ടി മാത്തുകുട്ടി, സ്വാഗത സംഘം ചെയർമാൻ പി.വി ചന്ദ്രബോസ്, ജനറൽ കൺവീനർ എൻ.എൻ സോമരാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജോസഫ് കുരിശുമൂട്ടിൽ (പ്രസിഡന്റ്), കെ.എം യൂസഫ് (വൈസ് പ്രസിഡന്റ്), എൻ.ജയദേവൻ(സെക്രട്ടറി), എൻ.എൻ സോമരാജൻ(ജോ. സെക്രട്ടറി), കെ.എം പീറ്റർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.