അങ്കമാലി: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന എട്ട് ഭവനങ്ങളുടെ ശിലാസ്ഥാപനകർമ്മം പുളിയനത്ത് നടന്നു. റോജി ജോൺ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമേൽ ശിലയിട്ടു. യു.കെയിലുള്ള സാജൻ - മിനി ദമ്പതികളാണ് അമ്പതു സെന്റ് സ്ഥലം ഡേവിസ് ചിറമേലച്ചന് ദാനമായി നൽകിയത്. എട്ട് കുടുംബങ്ങൾക്കാണ് ഈ സ്ഥലം സൗജന്യമായി നൽകുന്നത്. ഉടമസ്ഥാവകാശ രേഖ യോഗത്തിൽ കുടുംബങ്ങൾക്ക് കൈമാറി. ട്രസ്റ്റ്‌ ചെയർമാൻ രാജൻ തോമസ്, മാനേജിംഗ് ട്രസ്റ്റി സി.വി. ജോസ്, ഫാ. ലൂക്കോസ്, രാജമ്മ വാസുദേവൻ, പ്രൊജക്റ്റ്‌ ചീഫ് കോ ഓർഡിനേറ്റർ സജി ജോർജ് വെളിയത്ത്, ജെസി ജോയ്, സുനിൽ ജെ. അറയ്ക്കലാൻ, എം.പി. നാരായണൻ, ജോഷി പറോക്കാരൻ, എ.വി. ഷിജു, ജോയ് ചിറ്റിലപ്പിള്ളി, ജോസഫ് വർഗീസ്, ഷിജോ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.