കോലഞ്ചേരി: നെൽവയൽ ഉടമകൾക്ക് പാഡി റോയൽറ്റി ആനുകൂല്യം നൽകും. ഇതിനായി തന്നാണ്ട് കരമടച്ച രസീതും, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്, ഐഡന്റി​റ്റികാർഡ് കോപ്പികളും, പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അക്ഷയ സെന്റർ മുഖേന രജിസ്റ്റർ ചെയ്യണം. കഴിഞ്ഞവർഷം അപേക്ഷിച്ചവർക്കും ഈ വർഷം അപേക്ഷിക്കാം. ഉടമകൾക്ക് സെന്റിന് 8രൂപവച്ച് പാഡി റോയൽറ്റി ലഭിക്കും.