franco-mulakkal

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ വിധി ഏകപക്ഷീയമാണെന്ന് സേവ് ഔവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ് ) ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരും. ബിഷപ്പിന്റെ അറസ്റ്റിന് വഴിയൊരുക്കിയ എറണാകുളത്തെ വഞ്ചി സ്ക്വയർ സമരം സംഘടിപ്പിച്ചത് എസ്.ഒ.എസ് ആയിരുന്നു. വിധിക്കെതിരെ ഇരയും അപ്പീൽ സമർപ്പിക്കും.