കോലഞ്ചേരി: ഡി.സി.സി ലൈബ്രറിയിലേക്ക് കുന്നത്തുനാട് നിയോജകമണ്ഡലം സംസ്‌കാരസാഹിതി സമാഹരിച്ച പുസ്തകങ്ങൾ നൽകി. നിയോജകമണ്ഡലം ചെയർമാൻ കെ.ജി. സാജുവിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഏറ്റുവാങ്ങി. ഡി.സി.സി സെക്രട്ടറി സി.പി. ജോയി, ജില്ലാ ചെയർമാൻ എച്ച്. വിൽഫ്രഡ്, സി.എൻ. ശ്രീവത്സലൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.