vr
ഗവ. എൽ.പി. സകൂളുകൾക്കുള്ള ബ്ളോക്ക് പഞ്ചായത്തിന്റെ ഓട്ടോമാ​റ്റിക് സാനി​റ്റേഷൻ മെഷീൻ വിതരണോദ്ഘാടനം പ്രസിഡന്റ് വി.ആർ. അശോകൻ നിർവഹിക്കുന്നു.

കോലഞ്ചേരി: വടവുകോട് ബ്ലോക്ക്പഞ്ചായത്ത് ഗവ. എൽ.പി സ്‌കൂളുകൾക്ക് ഓട്ടോമാ​റ്റിക് സാനി​റ്റേഷൻമെഷീൻ വിതരണം ചെയ്തു. പ്രസിഡന്റ് വി.ആർ. അശോകൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്​റ്റാൻഡിംഗ്കമ്മി​റ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ടി.ആർ. വിശ്വപ്പൻ അംഗങ്ങളായ ഷൈജ റെജി, ബേബി വർഗീസ്, പി.എസ്. രാഖി, റസീന പരീത്. പി.പി. ജോണി, കെ.സി. ജയചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ജ്യോതികുമാർ, എ.ഇ.ഒ സജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.