കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ച് വലിയ ഗുരുതി നടന്നു. മേൽശാന്തി ശ്രീരാജ് മുഖ്യപുരോഹിതനായിരുന്നു. രാവിലെ തൈപ്പൂയത്തിന് ഗണപതി ഹോമവും സുബ്രഹ്മണ്യ ഭഗവാന് വിശേഷാൽ പൂജകളും അഭിഷേകങ്ങളും നടന്നു. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, ഘണ്ടാകർണ്ണ മുത്തപ്പന് കലശപൂജ എന്നിവയുമുണ്ടായിരുന്നു.