തൃപ്പൂണിത്തുറ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ റെയിലിനോടൊപ്പം എസ്.എൻ ജംഗ്ഷൻ മുതൽ ഹിൽപാലസ് റോഡുവരെ 22 മീറ്റർ വീതിയിൽ നാലുവരി പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 26 ന് സ്റ്റാച്യുവിൽ മെട്രോറെയിൽ-റോഡ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ശ്രദ്ധക്ഷണിക്കൽ കൺവെൻഷൻ മാറ്റിവച്ചതായി ആക്‌ഷൻ കൗൺസിൽ കൺവീനർ കെ.ബാലചന്ദ്രൻ അറിയിച്ചു.