 
പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് നേതൃസമിതിയുടെ വികസന രൂപരേഖ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണന് കൈമാറി. പഞ്ചായത്തിലെ വായനശാലകൾ വിവിധ മേഖലകളെക്കുറിച്ച് ചർച്ചനടത്തി തയ്യാറാക്കിയ രേഖകൾ ഗോതുരുത്ത് ഗ്രാമീണ വായനശാലയിൽ ചേർന്ന നേതൃസമിതിയുടെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ചാണ് വികസന രൂപരേഖയാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, നേതൃസമിതി പ്രസിഡന്റ് ടി.ഡി. അനിൽകുമാർ, സെക്രട്ടറി എം.എക്സ്. മാത്യു, പഞ്ചായത്ത് അംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, ഷൈബി തോമസ്, റീജ ഡേവിസ്, ജാൻസി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.