 
പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജ് യൂണിയൻ ഉദ്ഘാടനം കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ഷൈൻ ജോബ് വാകയിൽ, നോബിൾ ജോൺ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായി അലീന എം. റോയി (ചെയർപേഴ്സൺ), അൽഡ്രിൻ ജോർജ് (വൈസ് ചെയർമാൻ), നവീൻ രാജ് (ജനറൽ സെക്രട്ടറി), എ.എസ്. പാർവ്വതി (സ്റ്റുഡന്റ് കൗൺസിലർ), മലൈക ജോഷി (മാഗസിൻ എഡിറ്റർ), ജുമാന നൗറിൻ (ആർട്സ് ക്ളബ് സെക്രട്ടറി) എന്നിവർ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.