 
മൂവാറ്റുപുഴ: ട്രേഡ് യൂണിയൻ, സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 23 ,24 തീയതികളിൽ നടക്കുന്ന ദേശവ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ ചേർന്ന ഐക്യട്രേഡ് യൂണിയൻ മണ്ഡലം കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു.ഏരിയാ പ്രസിഡന്റ് എം.എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി സി.കെ. സോമൻ, ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, എ.ഐ.ടി.യു.സി.മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. സമരസമതി ഭാരവാഹികളായി സി.കെ. സോമൻ (ചെയർമാൻ), കെ.എ. നവാസ് (ജനറൽ കൺവീനർ), പി.എം. ഏലിയാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.