പറവൂർ: കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ മാതൃകാ പച്ചക്കറി തോട്ടങ്ങളൊരുക്കാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് ഒരു പഞ്ചായത്തിൽ പത്തുവീതം തോട്ടങ്ങളൊരുക്കുക. മുളക്, തക്കാളി, വഴുതനങ്ങ, വെണ്ടക്ക എന്നിവ കൃഷിചെയ്യും. ബ്ലോക്ക് പഞ്ചായത്തിന്റെ അഗ്രോഫാം ഹൗസിൽ ഇതിനായി 50,000 പച്ചക്കറിത്തൈകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വിതരണം ചെയ്യും. മഹിളാകിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കുള്ള ട്രാക്ടർ പരിശീലനത്തിന്റെ ഉദ്ഘാടനവും നടക്കും.