പറവൂർ: കേരള വാട്ടർ അതോറിറ്റി പറവൂർ സബ് ഡിവിഷനിൽ വാട്ടർ ചാർജ് കുടിശികയിൽ റവന്യൂ റിക്കവറി നടപടികളുള്ള ഉപഭോക്താക്കൾക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. പറവൂർ താലൂക്ക് ഓഫീസും വാട്ടർ അതോറിറ്റിയും സംയുക്തമായി നടത്തുന്ന അദാലത്തിൽ റിക്കവറി നേരിടുന്നവർക്ക് നിയമാനുസൃത ഇളവുകളോടെ കുടിശികതീർത്ത് നിയമനടപടികളിൽ നിന്ന് ഒഴിവാകാം. പറവൂർ നഗരസഭ, കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ 31ന് മുമ്പായി പറവൂർ വാട്ടർ അതോറിറ്റി ഓഫീസിൽ അപേക്ഷ നൽകണം.