 
കോലഞ്ചേരി: തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിൽ ശാസ്ത്രപ്രദർശനവും അവാർഡ് ജേതാക്കളെ ആദരിക്കലും നടന്നു. മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് പണ്ടാരംകുടിയിൽ അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാബു കെ. ഇട്ടീര, ലളിതകല അക്കാഡമി അവാർഡ് ജേതാവ് സുനിൽ തിരുവാണിയൂർ, കേന്ദ്ര ദളിത് സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ മാധവൻ തിരുവാണിയൂർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മേരി എബ്രാഹം എന്നിവരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ഷെൽബി കുര്യാക്കോസ്, അല്ലി ഷൈഹാസ്, റോയ് ചെന്നക്കോട്ട്, കെ.വി. ബിജു തുടങ്ങിയവർ സംസാരിച്ചു.