കൊച്ചി: ഭിന്നശേഷി ക്ഷേമ സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് ജില്ലയിൽ ഇക്കൊല്ലം 25,000 പേരെ പുതിയ അംഗങ്ങളാക്കും. അംഗത്വ വിതരണോദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി പി. ഷൈജുദാസ്, എം.പി. പ്രശോഭ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അബ്ദുൾ റഹിം, ശ്രീജിത്ത് വൈപ്പിൻ എന്നിവർ സംസാരിച്ചു.