matha
അടഞ്ഞുകിടക്കുന്ന ആലുവ മാതാ മാധുര്യ തീയേറ്റർ

ആലുവ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് പ്രദർശനം പുനരാരംഭിച്ച ആലുവ മാതാ - മാധുര്യ തിയേറ്റർ വീണ്ടും പൂട്ടി. സിനിമ കാണാൻ ആളില്ലാത്തത് മാത്രമല്ല അടച്ചുപൂട്ടാൻ കാരണമെന്നാണ് സൂചന.

ആലുവ നഗരത്തിലെ ആദ്യ ഇരട്ട തിയേറ്ററാണ് മാതാ മാധുര്യ. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിനും ആറുമാസം മുമ്പേ ലക്ഷങ്ങൾ മുടക്കിയുള്ള തിയേറ്റർ നവീകരണം ആരംഭിച്ചിരുന്നു. നവീകരണം പൂർത്തിയായപ്പോഴേക്കും തിയേറ്ററുകളെല്ലാം പൂട്ടി. പിന്നീട് മാസങ്ങൾക്ക് മുമ്പാണ് വീണ്ടും തുറന്നത്. വൻ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ റിലീസ് ചെയ്ത ശേഷമാണ് പ്രവർത്തനം വീണ്ടും നിർത്തിയത്. കൊവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ പാർക്കിംഗ് സൗകര്യത്തിനായി മുൻവശം വിട്ടുകൊടുത്തിരുന്നു. ഇതോടെ ആലുവയിൽ രണ്ട് തിയേറ്ററുകളായി കുറയും.