കോലഞ്ചേരി: മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളെ മലേറിയ വിമുക്തപഞ്ചായത്തുകളായി പ്രഖ്യാപിച്ചു. കുന്നത്തുനാട്ടിൽ എം.വി. നിതമോൾ, മഴുവന്നൂരിൽ ബിൻസി ബൈജു, ഐക്കരനാട്ടിൽ ഡീന ദീപക് തുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രഖ്യാപനം നടത്തി. മഴുവന്നൂരിൽ ഡോ. ശ്രീലേഖ ജയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗുണൻ സംസാരിച്ചു.