തൃപ്പൂണിത്തുറ:പാതി വഴിയിൽ നിലച്ച അന്ധകാരത്തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി ഉന്നതലയോഗം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ജലസേചന വകുപ്പ് മന്ത്രിയ്ക്ക് അപേക്ഷ നൽകി.മുൻ എം.എൽ.എ എം.സ്വരാജിന്റെ ഇടപെടലിനെത്തുടർന്ന് കിഫ് ബി ഫണ്ടിൽ നിന്നും 10 കോടി രൂപ അനുവദിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അന്ധകാരത്തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയായിരുന്നു.