തൃക്കാക്കര: കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിച്ച 17ാമത് ഇൻഫ്‌ളോറെ മാനേജുമെന്റ് ഫെസ്റ്റ് കാക്കനാട് രാജഗിരി ക്യാമ്പസിൽ നടന്നു. ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിച്ച ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യു.കെയിൽ നിന്നുമായി 2000 വിദ്യാർത്ഥികൾ പങ്കെടുത്തു. ഐ.ഐ.എം കോഴിക്കോട്, ഐ.ഐ.എം ബോധ്ഗയ, ഐ.ഐ.എം ഷില്ലോംഗ് ക്രസ്റ്റ് യൂണിവേഴ്‌സിറ്റി ബാംഗളൂർ,യൂണിവേഴ്‌സിറ്റി ഒഫ് സാൽഫോഡ്യു.കെ തുടങ്ങിയവയാണ് ഫെസ്റ്റിൽ പങ്കെടുത്ത പ്രധാന സർവ്വകലാശാലകൾ.എട്ട് മാനേജുമെന്റ് പരിപാടികളും എട്ട് മാനേജുമെന്റ് ഇതര പരിപാടികളുമായിരുന്നു ഫെസ്റ്റിന്റെ പ്രധാന പ്രത്യേകതകൾ.ഫെസ്റ്റിൽ കെ.എൽ.ഇ സൊസൈറ്റീസ് കോളേജ് ഓഫ് ബിസിനസ് (ബി.ബി.എ), ലിംഗരാജ് ക്യാമ്പസ്, ബൽഗാവി ഓവറോൾ ചാമ്പ്യന്മാരായി.രാജഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ.ഡോ.ജോസ് കുരിയേടത്ത് ഇൻഫ്‌ളോറെ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ബിപിൻ ജോർജ്ജ് വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, കോളേജ് അസി. ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, എന്നിവർ വിജയികൾക്കുളള പുരസ്‌കാരങ്ങൾ കൈമാറി. ഡോ. സൂസൻ മാത്യു (ഫാക്കൽറ്റി കോ ഓർഡിനേറ്റർ),അഭിജീത്ത് (ചെയർപേഴ്‌സണ്‍), സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ ജറിൻ ജസ്റ്റിൻ,ജിഷ്ണു ഭട്ട്, ആദിത്യ തുടങ്ങിയവർ സംസാരിച്ചു.