covid

കൊ​ച്ചി​:​ ​ആ​ശ​ങ്ക​ ​ഇ​ര​ട്ടി​പ്പി​ച്ച് 5,000​ ​ക​ട​ന്ന് ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​നം.​ ​മൂ​ന്നാം​ത​ര​ഗ​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ജി​ല്ല​യി​ൽ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ 5,000​ന് ​മു​ക​ളി​ലെ​ത്തു​ന്ന​ത്.​ ​ഇ​ന്ന​ലെ​ 5,953​ ​പേ​‌​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​
​44.59​ ​ആ​ണ് ​ഇ​ന്ന​ല​ത്തെ​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​യാ​ണ് 5,924​ ​പേ​ർ​ക്കും​ ​രോ​ഗം​ ​ബാ​ധി​ച്ച​ത്.​ ​ര​ണ്ട് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​‌​ർ​ക്കും​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 27​ ​പേ​‌​ർ​ക്കു​മാ​ണ് ​രോ​ഗം.​ ​ഇ​ന്ന​ലെ​ 1,490​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​ആ​കെ​ ​എ​ണ്ണം​ 26,049​ ​ആ​ണ്.
ജി​ല്ല​യി​ൽ​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​വ​ഴി​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​സ്കൂ​ളു​ക​ളി​ല​ളാ​ണ് ​വാ​ക്സി​ൻ​ ​ന​ൽ​കു​ന്ന​ത്.​ ​ജി​ല്ല​യി​ലാ​കെ​ ​ഇ​ന്ന​ലെ​ 7,311​ ​ഡോ​സ് ​വാ​ക്സി​നാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​ഇ​തി​ൽ​ 3780​ ​ഉം​ ​ആ​ദ്യ​ ​ഡോ​സ് ​വാ​ക്സി​നാ​ണ്.​ 1510​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സാ​ണ് ​ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ​ ​കൊ​വി​ഡ് ​അ​തി​തീ​വ്ര​വ്യാ​പ​ന​ത്തെ​ ​നേ​രി​ടാ​ൻ​ ​സ​മ​ഗ്ര​ ​പ്ര​തി​രോ​ധ​മാ​ണ് ​പോം​വ​ഴി​യെ​ന്ന് ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്.​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​ഇ​തി​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച്ച​യോ​ ​പാ​ളി​ച്ച​യോ​ ​പാ​ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ജി​ല്ല​യി​ലെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.