കാലടി: കാലടിയിൽ പൊലീസിനുനേരെ ആക്രമണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാറമ്പിള്ളി പൊതിയിൽ നെല്ലിക്കൽക്കുടി മുഹമ്മദ് അഷ്കർ (20), പൊതിയിൽ ചേലക്കാപറമ്പിൽ അക്ഷയ് (22) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റുചെയ്തത്.
16ന് രാത്രി എട്ടോടെ ചെങ്ങൽ ബാറിന് സമീപം സംഘട്ടനം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നെത്തിയ പൊലീസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. എസ്.ഐയ്ക്കും എ.എസ്.ഐയ്ക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.