തൃക്കാക്കര: അമിത വേഗം ചോദ്യം ചെയ്ത സംഭവത്തിൽ സി.പി.എം പ്രവർത്തകനെ ആക്രമിച്ചതായി പരാതി. സി.പി.എം പ്രാദേശിക നേതാവും തൃക്കാക്കര എളവക്കാട് നഗറിൽ നെടിയകാല പാറേക്കാട്ടിൽ വീട്ടിൽ ഷിബു എൽ.ബിയെയാണ് യുവാക്കൾ ആക്രമിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 36,38 വാർഡുകളിലെ കുടിവെളള ക്ഷാമം
രൂക്ഷമായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർമ്മാണം നടക്കുന്ന എളവക്കാട്ട് നഗറിൽ ഷിബുവും സുഹൃത്തുക്കളും എത്തിയതായിരുന്നു. തൊഴിലാളികൾ പൈപ്പ് നന്നാക്കാൻ കുഴിയെടുക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന ബൈക്ക് കുഴിക്ക് മുകളിലൂടെ ചാടിച്ചുകൊണ്ടുപോയി. ഈ സമയം കുഴിക്കുളളിൽ രണ്ടുതൊഴിലാളികളുണ്ടായിരുന്നു. ഏകദേശം അരമണിക്കൂറിനുശേഷം യുവാക്കൾ അതുവഴിതന്നെ അമിത വേഗത്തിൽ തിരിച്ചു പോയപ്പോൾ ഷിബുവും സുഹൃത്തുക്കളും കൈകാട്ടിയെങ്കിലും യുവാക്കൾ കടന്നുപോയി. കുറച്ചുദൂരം ചെന്ന ഇവർ തിരിച്ചുവന്ന് ഷിബുവിന് നേരെ ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കരിങ്കല്ലിന് തലക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടയുകയായിരുന്നു. ആക്രമത്തിൽ ഇടത് കൈക്ക് പരിക്കുണ്ട്.സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമത്തിന് പിന്നിലെന്ന് പ്രദേശവാശികൾ പറഞ്ഞു.നേരം ഇരുട്ടിയാൽ പ്രദേശങ്ങൾ ലഹരി മാഫിയയുടെ പിടിയിലാണ്. പ്രദേശങ്ങളിൽ പൊലീസ് രാത്രികാല പരിശോധനകൾ നടത്താറില്ല.