കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശേരി സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസുകാരായ പി.ഐ.അബ്ദുൾ മനാഫ്, ജൂലി പയസ്, പി.എ നിസാർ, എം.കെ.ഷാനവാസ്, കെ.ജി.മോഹനൻ, അനിലാ ജോജോ എന്നിവർക്കെതിരെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. അഞ്ചു ദിവസത്തിനകം മറുപടി നൽകണം. ഡയറക്ടർ ബോർഡ് മെമ്പർമാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം നടക്കുമ്പോൾ പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നോട്ടീസ്.