കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിനുകീഴിൽ വരുന്ന പ്രദേശങ്ങളിലെ മുദ്രപ്പത്രവില കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഒറ്റതവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് 21,28 തീയതികളിൽ നടക്കും. മുദ്രവിലയുടെ 70 ശതമാനം ഇളവോട‌െയുള്ള തുക അടച്ച് നടപടികളിൽ നിന്ന് ഒഴിവാകാമെന്ന് സബ് രജിസ്ട്രാർ ഒ.എസ്. ഗിരീഷ് അറിയിച്ചു.