കൊച്ചി: വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ എം.സി. ജോസഫൈനെതിരെ സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ മുൻ ചെയർമാൻ ജി. മോഹൻദാസ് നൽകിയ അപകീർത്തിക്കേസ് എറണാകുളം അഡി. മുൻസിഫ് കോടതി തള്ളി. ജോസഫൈൻ വെയർഹൗസിംഗ് കോർപ്പറേഷൻ എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റായിരിക്കെ 2015ൽ അപകീർത്തികരമായ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു കേസ്. പരാതിക്കാരൻ ഹാജരാകാതിരിക്കുന്നത് കേസ് തുടരാൻ താത്പര്യമില്ലാത്തതിനാലാണെന്ന് വിലയിരുത്തി ഫസ്റ്റ് അഡി. മുൻസിഫ് സി.എസ്. അമ്പിളിയാണ് കേസ് തള്ളിയത്. ജോസഫൈനു വേണ്ടി അഡ്വ. പി.കെ. ബാബു ഹാജരായി.